ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും നടൻ രജനീകാന്തി​​ന്‍റെയും വീടുകളിൽ ബോംബ്​ വച്ചതായി അറിയിച്ച് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയോടെയാണ് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചത്. പൊയസ് ഗാര്‍ഡനിലെ രജനികാന്തിന്‍റെ വസതിയിലും മുഖ്യമന്ത്രിയുടെ ഗ്രീന്‍വേയ്സ് റോഡിലെ ഔദ്യോഗിക വസതിയിലും ബോംബുവച്ചെന്നായിരുന്നു സന്ദേശം.  ചെന്നൈയില്‍നിന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന്​ വ്യക്​തമായി. ഫോൺ നമ്പർ പിന്തുടർന്ന പൊലീസ് പ്രതിയെ പിടികൂടി. ഇരുപത്തിയെന്നുകാരന്‍ പി. ഭുവനേശ്വരനെയാണ് പൊലീസ്​ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *