കള്ളവോട്ട് നടന്ന ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് സി.പി.എമ്മിന് ആചാരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കള്ളവോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സിയും വ്യക്തമാക്കി. അരനൂറ്റാണ്ടായി കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറ‍ഞ്ഞത്. കൂത്തുപറമ്പിലെ 40, 41 ബൂത്തുകളിലെ സി.സി.ടി.വി പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *