മഞ്ചേരി: സംസ്ഥാനത്ത് ആദ്യമായി ചക്കവിഭവങ്ങള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍ മഞ്ചേരി മുട്ടിപ്പാലത്ത് തുറന്നു.ചക്ക ഉപയോഗിച്ചുള്ള സ്‌ക്വാഷ്, ജ്യൂസ്, ഷേക്ക്, ഐസ് ക്രീം, സത്ത്, കാപ്പി, കട്‌ലറ്റ്, റോള്‍, ബര്‍ഗര്‍, സമൂസ, ഉണ്ണിയപ്പം, ഹലുവ, നുറുക്ക്, പപ്പടം, പായസം തുടങ്ങിയവയാണ് വിഭവങ്ങള്‍. ചക്കക്കുരുപുട്ടുപൊടി, ചക്കക്കൂട്ടാനുണ്ടാക്കാനുള്ള ഉണക്കച്ചക്ക എന്നിവയും ഇവിടെയുണ്ട്. പന്തല്ലൂര്‍ കയ്യനിക്കല്‍ സിജിയുടെ നേതൃത്വത്തിലാണ് ഇത് തുടങ്ങുന്നത്.നാലുവര്‍ഷംമുമ്പ് ആനക്കയം ഗവേഷണകേന്ദ്രത്തില്‍നിന്ന് ലഭിച്ച പരിശീലനമാണ് സിജിയെ ചക്ക ഉപയോഗിച്ച് വൈവിധ്യമുള്ള ഉത്പന്നങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. പന്തല്ലൂരില്‍ അല്‍നാസ് എന്ന പേരില്‍ യൂണിറ്റ് തുടങ്ങി അവര്‍ 15 സ്ത്രീകള്‍ക്ക് ജോലിയും നല്‍കി. 12 ജില്ലകളിലും കേരളത്തിന് പുറത്തുമായി ചക്ക ഉത്പന്നങ്ങളുടെ നൂറോളം പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *