കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഭീകര സംഘടനകളെ ശ്രീലങ്ക നിരോധിച്ചു. നാഷണല്‍ തൗഹീത്ത് ജമാഅത്ത്, ജമാഅത്തെ മില്ലാത്തു ഇബ്രാഹിം എന്നീ സംഘടനകളെയാണ് നിരോധിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന സഹറാന്‍ ഹാഷിമാണ് നാഷണല്‍ തൗഹീത് ജമാഅത്തിന്റെ സ്ഥാപകന്‍. ജമാഅത്തെ മില്ലാത്തു ഇബ്രാഹിമിലെ അംഗങ്ങളും ഭീകരാക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *