കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പെൺകുട്ടിയെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദലി, ചിറക്കൽ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ പള്ളിക്കുന്ന് സ്വദേശിയായ പെൺകുട്ടിയുടെ ഇടത് കൈ ഒടിഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിനോടൊപ്പം പയ്യാമ്പലം ബീച്ചിലെത്തിയതായിരുന്നു പള്ളിക്കുന്ന് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി. സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ മുഹമ്മദലിയും നവാസും കമന്റടിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്.പെൺകുട്ടിയോട് മോശമായി സംസാരിച്ച പ്രതികൾ കല്ലിന് മുകളിൽ നിന്ന് തള്ളിയിടുകയും ചെയ്തു. കരിങ്കല്ലുകൾക്ക് മേലെ വീണ പെൺകുട്ടിയുടെ ഇടത് കൈ ഒടിഞ്ഞു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതികൾ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് പിടിയിലായത്.ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ബീച്ച് ഡ്രാഗൺ എന്ന പേരിൽ പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *