കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ 19ആം നമ്പര്‍ ബൂത്തില്‍ നടന്നത് കള്ളവോട്ടാണെന്ന് സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്ത പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്യും.

കള്ളവോട്ട് ചെയ്യാന്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സഹായിച്ചതായി കണ്ടെത്തിയെന്നും ടീക്കാറാം മീണ പറഞ്ഞു. ബൂത്ത് ഏജൻറിനെതിരേയും നടപടിയുണ്ടാകും. കള്ളവോട്ട് കണ്ടെത്തിയ ബൂത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച ഉണ്ടായി. യു.ഡി.എഫിന്റെ ഏജന്റ് ഇല്ലാത്തത് കൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥർ ഒത്താശ ചെയ്തോ എന്ന് പരിശോധിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *