ബാഗൂസിലുണ്ടായ തിരിച്ചടിക്ക് പകരം വീട്ടും; മുന്നറിയിപ്പുമായി ഐഎസ് തലവന്‍

മൊസൂള്‍:ശ്രീലങ്കന്‍സ്‌ഫോടനത്തെക്കുറിച്ചുള്‍പ്പെടയുള്ള സുപ്രധാന പ്രതികരണങ്ങളുമായി ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ പുറത്ത്. ഐഎസ് ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന ബാഗൂസിലുണ്ടായ തിരിച്ചടിക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പാണ് ബാഗ്ദാദി വീഡിയോയിലൂടെ നല്‍കുന്നത്.
2014 ജൂലൈ മാസത്തിനു ശേഷം ഇതാദ്യമായാണ് ബാഗ്ദാദിയുടെ വീഡിയോ പുറത്ത് വരുന്നത്. ബാഗൂസില്‍ നേരിട്ട തിരിച്ചടിക്കുള്ള ആദ്യ പ്രതികാരമാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനമെന്നും ദൃശ്യങ്ങളില്‍ ബാഗ്ദാദി വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, എന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. ഏപ്രില്‍ മാസത്തില്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ഐഎസ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.
18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബാഗ്ദാദിയുടേത് എന്ന് അവകാശപ്പെടുന്ന ഒരു ശബ്ദ സന്ദേശവും ഐഎസ് പുറത്ത് വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *