കിഴക്കേ കടുങ്ങല്ലൂര്‍ 83ാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് പുരോഗമിക്കുന്നു

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങലൂര്‍ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് പുരോഗമിക്കുന്നു. ഇതുവരെ 50 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബൂത്തില്‍ റീപോളിങ് നടത്തുന്നത്. രാവിലെ 7 മണിക്കാരംഭിച്ച പോളിങ് വൈകിട്ട് 6 മണി വരെ നീളും.

മികച്ച പോളിങാണ് ആദ്യ മണിക്കൂറുകളിൽ ബൂത്തിൽ രേഖപ്പെടുത്തിയത്. പോൾ ചെയ്തതിലും കൂടുതൽ വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ കാണിച്ചതിനെ തുടർന്നാണ് ഈ ബൂത്തിൽ ഏപ്രിൽ 23ന് നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. രാവിലെ മുതൽ തന്നെ കളമശ്ശേരിയിലെ 83 ആം നമ്പർ ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. 12 മണിയോടെ വോട്ടിങ് 50 ശതമാനം പിന്നിട്ടു. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ രാവിലെ തന്നെ ബൂത്തിലെത്തി വോട്ടർമാരെ കണ്ടു.

 

Leave a Reply

Your email address will not be published. Required fields are marked *