ഇന്ന് മെയ്ദിനം. തൊഴിലാളി ശക്തി വിളിച്ചോതി ലോകമാകെ മെയ്ദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്ത് വിവിധ തൊഴിലാളി സംഘനകളുടെ നേതൃത്വത്തില്‍ മെയ്ദിന റാലികള്‍ നടന്നു.

ഡല്‍ഹി എ.കെ.ജി ഭവനില്‍ സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ടാണ് പതാക ഉയര്‍ത്തിയത്. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലാളിവര്‍ഗ്ഗം നിര്‍ണ്ണായകമായ പങ്കുവഹിക്കുമെന്ന് കാരാട്ട് പറഞ്ഞു. തിരുവനന്തപുരത്ത് ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച മെയ്ദിന റാലി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം മോട്ടോര്‍ ലേബേഴ്സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലി കെ മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി 22 കേന്ദ്രങ്ങളിൽ മെയ് ദിന റാലികൾ നടത്തി. കോട്ടയം പാമ്പാടിയില്‍ നടന്ന മെയ്ദിന റാലിയില്‍ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *