രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്തു. ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്തത് ഹോക്കി ഇന്ത്യയാണ്. ചിംഗിള്‍സാന സിങ്, കങ്ഗുജാം, ആകാശ്ദീപ് സിങ്, വനിതാ താരം ദീപിക എന്നിവരെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തു. സമഗ്ര സംഭാവനയ്ക്കുള്ള മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ഡോ. ആര്‍പി സിങ്, സന്ദീപ് കൗര്‍ എന്നിവരെയും പരിശീലകരായ ബല്‍ജീത് സിങ്, ബിഎസ് ജൗഹാന്‍, രമേഷ് പതാനിയ എന്നിവരെ ധ്രോണാചാര്യ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഖേല്‍രത്‌ന പുരസ്‌കാരം നേടിയിട്ടുള്ള മലയാളികള്‍ അത്‌ലറ്റുകളായ കെഎം ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *