താനൂര്‍: മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ തീരദേശത്തെ റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു.

താനൂരിലെ ചീരാന്‍കടപ്പുറത്ത് തീരദേശത്തെ റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കെ എല്‍ 46 എല്‍ 5568 രജിസ്‌ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്.

കാര്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.എസ്‌ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളും വാഹനവും കസ്റ്റഡിയിലെടുത്തു.കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ നിര്‍ത്തിയിടുന്നുവെന്ന സംശയം നാട്ടുകാര്‍ക്കുണ്ട്.ഇത് പോലീസുമായി പങ്കുവെച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *