ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്- മുംബൈ ഇന്ത്യന്‍സിനെ നേരിടും. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍.നാല് ടീമുകളിലേക്കും നാല് മത്സരങ്ങളിലേക്കും ചുരുങ്ങിയിരിക്കുന്നു ഐ.പി.എല്‍ പന്ത്രണ്ടാം സീസണ്‍. ആദ്യ ക്വാളിഫയറില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും.

ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹിയും ഹൈദരാബാദും ഏറ്റുമുട്ടും. ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുന്നവരും എലിമിനേറ്ററില്‍ വിജയിക്കുന്നവരും തമ്മില്‍ മെയ് പത്തിന് രണ്ടാം ക്വാളിഫയര്‍.. മെയ് പന്ത്രണ്ടിനാണ് ഫൈനല്‍.

Leave a Reply

Your email address will not be published. Required fields are marked *