കോഴിക്കോട് കൊടുവള്ളിയില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ ആളു മാറി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി.പരിക്കേറ്റ കൊടുവള്ളി സ്വദേശി ജസ്ബിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുഴല്‍പ്പണ മാഫിയയുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്ന് ജസ്ബിര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി കാറില്‍ സഞ്ചരിക്കുകയായിരുന്ന ജസ്ബിറിനെയും സുഹൃത്തിനെയും കാറിലെത്തിയ അഞ്ചംഗ സംഘം കൊടുവള്ളിയില്‍ വെച്ച് തടഞ്ഞു.തുടര്‍ന്ന് ജസ്ബിറിനെ മര്‍ദ്ദിച്ചതിനശേഷം മുഖം മൂടി ധരിപ്പിച്ച് കാറില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.ഇവിടെ വെച്ചും ക്രൂരമായി മര്‍ദിച്ചു.പിന്നീട് ആളു മാറിയെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ചതായാണ് ജസ്ബിര്‍ പറയുന്നത്. ജസ്ബിറിനെ തട്ടിക്കൊണ്ടു പോയ വിവരം കൊടുവള്ളി പൊലീസില്‍ അറിയിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *