തൃശൂർ ; അർദ്ധരാത്രിയിൽ സ്വരാജ് റൗണ്ടിൽ നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താൻ അക്രമിയുടെ ശ്രമം. യുവതികളെ രക്ഷിക്കാൻ എത്തിയ ആംബുലൻസ് ജീവനക്കാരിലൊരാളെ മൂർച്ചയുള്ള മാർബിൾ പാളി ഉപയോഗിച്ച് അക്രമി കുത്തിവീഴ്ത്തി.എന്നാൽ ഡ്രൈവർ ആംബുലൻസിലെ സൈറൺ ഉച്ചത്തിൽ മുഴക്കിയതോടെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും അക്രമിയെ പിടിച്ചുകെട്ടി യുവത‍ികളെ രക്ഷപ്പെടുത്തി. കഞ്ചാവുലഹരിയിൽ അക്രമം നടത്തിയ കോതമംഗലം ഭൂതത്താൻകെട്ട് അരീക്കാട്ടിൽ ജോമോൻ വർഗീസിനെ (41) അറസ്റ്റ് ചെയ്തു.

ആക്ട്സ് ആംബുലൻസിലെ ഡ്രൈവർ കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവർത്തകൻ കുന്നംകുളം പൂക്കോട്ടിൽ ഷിബിൻ സിദ്ധാർഥ് എന്നിവരാണ് യുവതികൾക്ക് തുണയായത് .അപകടത്തിൽപ്പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു ഇവർ. എംജി റോഡിനടുത്തെത്തിയപ്പോൾ 2 ന‍ാടോടി സ്ത്രീകൾക്കു നേരെ മൂർച്ചയുള്ള മാർബിൾപാളി വീശി ഒരാൾ പരിഭ്രാന്തി സൃഷ്ടിക്കുന്നതു കണ്ടതോടെ വണ്ടി നിർത്തി സമീപമെത്തി .

ആംബുലൻസ് നിർത്തി ഇറങ്ങിയ ഷിബിൻ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും മാർബിൾ പാളി ഉപയോഗിച്ച് ജോമോൻ വാരിയെല്ലിന്റെ ഭാഗത്തു കുത്തി. യുവതികൾക്കൊപ്പമുണ്ടായിരുന്ന നാടോടികളെയും മാർബിൾ പാളി വീശി ഇയാൾ ഓടിച്ചിരുന്നു . എന്നാൽ ഡ്രൈവർ സൈറൺ മുഴക്കിയതോടെ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *