ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന് പരിശീലകനാകാന്‍ ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റി മാക്ക്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചതോടെ ശൂന്യമായ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇഗോറിനെ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറഷേന്‍ തിരഞ്ഞെടുക്കുകയായിരുന്നു.എ.ഐ.എഫ്.എഫിന്റെ ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങള്‍ക്കും നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കും ഒടുവിലാണ് ടെക്‌നിക്കല്‍ കമ്മിറ്റി ഇഗോറിനെ തിരഞ്ഞെടുത്തത്. മെയ് 20ന് തുടങ്ങുന്ന കിങ്‌സ് കപ്പിന് മുന്നേ ഇഗോര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *