മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ നൃത്തത്തിനിടെ മോഹന്‍ലാല്‍ തെന്നി വീണത് വലിയ വാര്‍ത്തയായിരുന്നു. മഴയെത്തുടര്‍ന്ന് സ്റ്റേജിലുണ്ടായ നനവില്‍ തെന്നിയാണ് മോഹന്‍ലാലിന് അടി പതറിയതെന്നാണ് ഇതുവരെ കരുതപ്പെട്ടത്. എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് അതല്ല എന്നാണ് മറ്റൊരു വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.

നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനും ഒപ്പം നൃത്തം ചെയ്യവയൊണ് അപ്രതീക്ഷിതമായി മോഹന്‍ലാലിന് അടി തെറ്റുന്നത്. സ്റ്റേജിന്റെ വലതു വശത്തായാണ് നമിതയും മോഹന്‍ലാലും നിന്നിരുന്നത്. ഷംന നടുവിലും ഹണി റോസ് ഇടത്തേയറ്റത്തുമായിരുന്നു. നൃത്തം ചെയ്ത് നമിതയും മോഹന്‍ലാലും വേദിയുടെ നടുവിലേക്ക് നീങ്ങവെ ഇടത്തു വശത്തു നിന്നും ഹണി റോസും നടുവിലേക്ക് തന്നെ എത്തി. എന്നാല്‍ കാലിടറിയ ഹണി സ്റ്റേജില്‍ തെന്നി വീണു. മോഹന്‍ലാല്‍ ഇതു കാണാതെ തിരിഞ്ഞു നിന്ന് നൃത്തം ചെയ്ത് നടുവിലേക്ക് നീങ്ങുകയും നിലത്തു വീണ ഹണിയുടെ ശരീരത്തില്‍ തട്ടി താഴെ വീഴുകയുമായിരുന്നു. എന്നാല്‍ വീഴ്ചയിലും മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം പരിപാടി പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *