പ്രസംഗത്തിനിടെ ഹിന്ദു തീവ്രവാദി എന്ന വിവാദ പരാമര്‍ശം നടത്തിയ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെതിരെ കേസെടുത്തു. അരുവാകുറിച്ചി പൊലീസാണ് കേസെടുത്തത്.

വർഗീയ ധ്രുവീകരണം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 153 A, 295 A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ ആണെന്നുമായിരുന്നു കമൽ ഹാസന്റെ പരാമര്‍ശം. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധ ചെയ്യവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *