കണ്ണൂർ പാമ്പുരുത്തിയിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം.മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയിൽ വോട്ട്  ചോദിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയെ ലീഗ് പ്രവർത്തകർ തടഞ്ഞതായി സിപിഎം ആരോപിക്കുന്നു. ഇതിനെത്തുടർന്നുണ്ടായ ഉന്തും തള്ളും സംഘർഷത്തിലെത്തുകയായിരുന്നു.വിവരമറിഞ്ഞ് പൊലീസ് എത്തി ഇരു വിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു. കള്ളവോട്ട് നടന്നതായി തെളിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ടെടുപ്പ് നടക്കുക. കള്ളവോട്ട് തെളിഞ്ഞതിന്റെ പേരിൽ ആദ്യമായാണ് സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *