മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. തടയണയിലെ വെള്ളം തുറന്ന് വിട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഈ മാസം മുപ്പതിനകം ചീങ്കണ്ണിപ്പാറയിലെ തടയണ പൂര്‍ണമായും പൊളിച്ചു മാറ്റണമെന്ന് കോടതി നിര്‍ദേശിച്ചു. സ്‌റേറ്റ് അറ്റോര്‍ണിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം മറന്നോയെന്ന് കോടതി ആരാഞ്ഞു. മുപ്പതിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
2019-05-22
