തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥ് അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ജൂണ്‍ 12നേ സ്‌കൂളുകള്‍ തുറക്കുകയുള്ളൂവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. പെരുന്നാള്‍ കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് വിവിധ സംഘടനകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *