ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം അവരുടെ വസ്ത്രധാരണമല്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അവരുടെ വസ്ത്രധാരണമാണ് കാരണമെന്ന് പറയുന്നവരുണ്ട്. ഇതാണ് കാരണമെങ്കില്‍ വയോധികരും ചെറിയകുട്ടികളും പീഡനത്തിനിരയാകുന്നത് എന്തുകൊണ്ടാണെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമനിര്‍വഹണ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു.

പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതില്‍ ഭൂരിഭാഗവും പ്രതികള്‍ ഇരയുടെ ബന്ധുവോ സുഹൃത്തുക്കളോ അയല്‍പക്കകാരോ ആയിരിക്കും. നിയമവ്യവസ്ഥ ഇത്തരം സംഭവങ്ങളില്‍ പരപ്രേരണ കൂടാതെ നടപടിയെടുക്കാന്‍ സന്നദ്ധത കാണിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *