കൊച്ചി: കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് നിപ്പാ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധന ഫലം രാവിലെ ലഭിച്ചതോടെയാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാല് പേര്‍ക്ക് പനിയുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ യുവാവുമായി അടുത്ത് ഇടപഴകിയ സുഹൃത്തുക്കളാണ്. ഇതില്‍ ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് നിരീക്ഷണം നടത്തുകയാണ്. രണ്ടാമത്തെ ആളെയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചികിത്സിച്ച രണ്ട് നഴ്സുമാര്‍ക്ക് പനിയും തൊണ്ട വേദനയും ഉള്ളതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരും നിരീക്ഷണത്തിലാണ്.
2019-06-04
