ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. തുടര്‍ന്ന് നാളെ ഗുരുവായൂരിലേക്ക് പോകും .

ഇന്ന് രാത്രി കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 8.55 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങും. 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്നു തന്നെ പ്രത്യേക ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകും. ഗുരുവായൂര്‍ ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറിൽ കൊച്ചിയിലെത്തും. തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി . 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. രണ്ട് മണിക്ക് തിരിച്ച് ഡല്‍ഹിക്ക് പോകും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ എറണാകുളം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. കലക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫീറുള്ളയുടെ അധ്യക്ഷതയിൽ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *