സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. നിപ വൈറസ് ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഭക്ഷണം നന്നായി കഴിക്കാന്‍ ആരംഭിച്ച യുവാവ് അമ്മയുമായി ഫോണില്‍ സംസാരിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ ഇന്നും പുരോഗതി രേഖപ്പെടുത്തി. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം യോഗം ചേര്‍ന്ന് തുടര്‍ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *