കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യുസുഫ് അലി ദുബായിയിലാണ് കോഴിക്കോട് നടത്താന്‍ പോകുന്ന പദ്ധതി പ്രഖ്യാപിച്ചത്.

ഹോട്ടലും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററും, ഷോപ്പിങ് സെന്റന്ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിര്‍മാണം ആരംഭിക്കുന്ന പദ്ധതി പ്രകാരം 3000 പേര്‍ക്ക് ജോലി ലഭിക്കും.

കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇതിനായുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു. മാങ്കാവിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *