കൊച്ചി: തിരുവന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡി ആര്‍ ഐക്കുമുന്നിലാണ് വിഷ്ണു കീഴടങ്ങിയത്. വിഷ്ണുവാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡി ആര്‍ ഐ കണ്ടെത്തിയിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായി പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് വിഷ്ണു. വിഷ്ണുവിന്റെ അറസ്റ്റ് സ്വര്‍ണക്കടത്തു കേസില്‍ ഏറെ നിര്‍ണായകമാണ്. വിഷ്ണുവിന്റെ മൊഴി കസ്റ്റംസ് ആക്റ്റ് പ്രകാരം രേഖപ്പെടുത്തും. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ വിഷ്ണുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
2019-06-17
