ഇന്‍സ്റ്റഗ്രാമിലും പേയ്‌മേന്റ് സംവിധാനം വരുന്നു. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനപ്പുറം ബിസിനസ് കൂടി വിപൂലീകരിക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. ഇത് അനുസരിച്ചു ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോര്‍ വസ്തുക്കള്‍ ആപ്പിന് ഉള്ളില്‍ നിന്ന് തന്നെ വാങ്ങുവാന്‍ സാധിക്കും. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ സംവിധാനം ലഭിക്കൂ.

ഇതിനായി ആപ്പിന്റെ സെറ്റിംഗിലെ ഉടന്‍ വരുന്ന പേമെന്റില്‍ നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ ആഡ് ചെയ്താല്‍ മതി. പ്രത്യേക പിന്‍ നമ്ബറും ഉപയോക്താവിന് ഉണ്ടാക്കാം. ഇത് സുരക്ഷയുടെ ഭാഗമാണ്. വാട്ട്‌സ്ആപ്പില്‍ പരീക്ഷണം നടത്തുന്ന പേമെന്റ് സംവിധാനത്തിന്റെയും, മെസഞ്ചറില്‍ വരാന്‍ പോകുന്ന പേമെന്റ് സംവിധാനത്തിന്റെയും പകര്‍പ്പ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും പരീക്ഷിക്കുന്നത്.

വാട്ട്‌സ്ആപ്പിലെ പേമെന്റ് സംവിധാനം ഓഫ് ലൈനായും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം. എന്നാല്‍, ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ സാധ്യമാകില്ല. ഇതിന്റെ പരീക്ഷണം അമേരിക്കയിലും, ബ്രിട്ടനിലും ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *