ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പിടിമുറുക്കി മുംബൈ പൊലീസ്; ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കുമെന്ന് മുംബൈ പൊലീസ്

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പിടിമുറുക്കി മുംബൈ പൊലീസ്.

രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷമാണ് മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം കേരളത്തിലെത്തിയത്. കൂടാതെ, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. ഫോണ്‍ രേഖകള്‍, ബിനോയിയും യുവതിയും മുംബൈയില്‍ ഒരുമിച്ച്‌ താമസിച്ചതിന്‍റെ തെളിവുകള്‍ തുടങ്ങിയവ ഉണ്ടെന്നും പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് നീങ്ങാമെന്നും പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *