നെഞ്ചുവേദനെയത്തുടര്‍ന്ന് വെസ്റ്റ് ഇന്‍റീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പ് ഒരു തവണ ഹൃദയാഘാദത്തെ തുടര്‍ന്ന ലാറക്ക് ആരോഗ്യ പരിചരണം ലഭിച്ചിരുന്നു. മുംബൈയിലെ പരേല്‍ ഏരിയയിലെ ഗ്ലോബല്‍ ഹോസ്പിറ്റലിലാണ് ലാറയിപ്പോള്‍.

ലാറയുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ആദ്യം പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും നില ഗുരുതരമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ലോകകപ്പ് ബ്രോഡ്കാസ്റ്റിങ്ങ് പരിപാടിക്കായി ലാറയിപ്പോള്‍ ഇന്ത്യയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *