രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. ഇതിന് മുന്നോടിയായി വളര്‍ച്ചാ സൂചികകള്‍ അടയാളപ്പെടുത്തുന്ന 2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ വെക്കും. ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ റിപ്പോര്‍ട്ട് ലഭ്യമാകും.

മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹമണ്യന്‍റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക സര്‍വേക്ക് പുറമെ, ലോക്സഭയില്‍ ആധാര്‍ നിയമഭേദഗതി ബില്ലും രാജ്യസഭയില്‍‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭേദഗതി ബില്ലും അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *