“പല ക്യാമ്പുകളും ലഹരിമരുന്നു കേന്ദ്രങ്ങളുമാണ്. ഇവർക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുന്നതിന് ഇടനിലക്കാരുണ്ടത്രേ, ഇവർ തന്നെ പെൺവാണിഭ ഏജൻറുമാരായും പ്രവർത്തിക്കുന്നു എന്നാണ് ജനസംസാരം”

പെരുമ്പാവൂരിലെ ഇതര സംസ്ഥാനക്കാരുടെ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പെൺവാണിഭവും നടക്കുന്നതായി പരാതി.ഞായറാഴ്ച പെരുമ്പാവൂർ ഭായി ബസാറിൽ ഷോപ്പിങ്ങിനായി സമീപ ജില്ലയിൽനിന്ന് എത്തുന്നവർക്കു വേണ്ടി ഇവിടെ ’ചുവന്ന തെരുവ്’ പോലെ പ്രവർത്തിക്കുന്നു എന്നാണ് പരാതി. അസം, ബിഹാർ, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് വിവാഹം കഴിച്ചും അല്ലാതെയും യുവതികളെ കൊണ്ടുവരുന്നുണ്ട്. ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് താമസ സ്ഥലം ശരിയാക്കുന്നത്.കെട്ടിടം വാടകയ്ക്ക് നൽകുന്നവർ അമിത ലാഭം മുന്നിൽ കണ്ട് ഇത്തരം പ്രവണതകൾക്കു നേരെ കണ്ണടയ്ക്കുന്നു.തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ പോലീസിനും നടപടി സ്വീകരിക്കാൻ കഴിയുന്നില്ല. പരിസരവാസികൾ പരാതിപ്പെടുമ്പോൾ പോലീസെത്തി സ്ത്രീകളെയും ഇടപാടുകാരെയും കസ്റ്റഡിയിലെടുക്കുമെങ്കിലും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഇവർ പഴയ രീതി തുടരുന്നു.പല തവണ മുന്നറിയിപ്പു നൽകിയിട്ടും ഫലമില്ലാതായതിനെത്തുടർന്ന് മഞ്ഞപ്പെട്ടിയിലെ ഒരു ലേബർ ക്യാമ്പ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പൊളിച്ചുനീക്കിയത്‌ ഈയിടെ ആണ് .അനാശാസ്യത്തിനെത്തുന്നവരുടെ മർദനമേറ്റ് യുവതികൾ മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു റിപോർട്ടുകൾ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *