കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍. വിമത എം.എല്‍.എമാരുടെയും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെയും ഹരജികള്‍ കോടതി പരിഗണിക്കും. ഇന്നലെ എം.എല്‍.എമാരുമായി നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ റെക്കോര്‍ഡിംഗ് അടക്കമുള്ള വിശദാംശങ്ങള്‍ സ്പീക്കര്‍ കോടതിക്ക് കൈമാറിയേക്കും. എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനത്തിന് സാവകാശം വേണമെന്നാണ് ആവശ്യം.
ചീഫ് ജസറ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പീക്കറോട് തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് 10 വിമത എം.എല്‍.എമാരുടെ ഹരജിയിലെ ആവശ്യം.
