ഇതാണ് ഇന്ത്യൻ”ഇന്ത്യന്‍ സൈന്യം”’വിദ്വേഷം മറന്ന് പാക് ബാലന്റെ മൃതദേഹം വീണ്ടെടുത്ത് കൊടുത്ത് ഇന്ത്യന്‍ സൈന്യം

ഇന്ത്യയും പാകിസ്താനും തമ്മില്‍ പല പ്രശ്നവുമുണ്ടാകാം . എന്നാല്‍ മനുഷ്യത്വപരമായ സംഭവങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ മിൽട്ടറിക്ക്‌ മുന്നിൽ പാക്ക് ഒന്നുമല്ല കാണിക്കുന്നതാണ് സംഭവിച്ചത്.പാക് അധീന കശ്മിരിലെ മിനിമാര്‍ഗ് അസ്തൂര്‍ ഗ്രാമീണനായ ആബിദ് ഷെയ്ക്ക് എന്ന ബാലന്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കൃഷ്ണഗംഗ നദിയില്‍ വീണ് കാണാതായത്. ഈ കുട്ടിയുടെ മൃതദേഹം പാക് നിയന്ത്രിത മേഖലയില്‍ നിന്നൊഴുകി ഇന്ത്യയുടെ ഭാഗത്തേക്ക് എത്തിയത് അച്ചൂരയിലെ ഗ്രാമീണരാണ് കണ്ടെത്തിയത്. ഇവര്‍ വിവരം അധികൃതരെ അറിയിച്ചു. മൃതദേഹം കാണാതായ ബാലന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ ബന്ദിപ്പോര ഡെപ്യൂട്ടി കമ്മീഷണര്‍ ഷബാസ് മിശ്ര വിവരം ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചു.തുടര്‍ന്ന് മൃതദേഹം നദിയില്‍ നിന്ന് പുറത്തെടുത്തു.

മോര്‍ച്ചറി സൗകര്യമില്ലാതിരുന്നതിനാല്‍ ഇവര്‍ മഞ്ഞുപാളികള്‍ വെട്ടിയെടുത്ത് മൃതദേഹം കേടുകൂടാതെ സൂക്ഷിച്ചു. മൃതദേഹം കണ്ടെത്തിയ വിവരം പാക് സൈന്യത്തിനെ അറിയിച്ചപ്പോള്‍ കുപ്‌വാരയിലെ തീത്വാള്‍ ക്രോസില്‍ വെച്ച് കൈമാറ്റം നടക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക കൈമാറ്റങ്ങള്‍ കൈമാറ്റങ്ങള്‍ ഇവിടെവെച്ചാണ് നടക്കുക. എന്നാല്‍ അച്ചൂരയില്‍ നിന്ന് തീത്വാളിലേക്ക് 200 കിലോമീറ്റര്‍ ദൂരമുണ്ട്. അത്രയും ദൂരം കൊണ്ടുപോകേണ്ടതിനാല്‍ ഗുരേസ് വാലിയില്‍ വെച്ച് മൃതദേഹം കൈമാറാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.ഈ പ്രദേശം അകെ മൈനുകള്‍ നിരത്തിയിട്ടുണ്ടെങ്കിലും അപകടസാധ്യതകള്‍ തൃണവത്കരിച്ച് ഇന്ത്യന്‍ സൈന്യം മൃതദേഹം ഇവിടെവെച്ച് ബാലന്റെ മൃതദേഹം പാകിസ്താന് കൈമാറുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *