തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ക്ക് ചുട്ട മറുപടികൊടുത്ത് എ.ബി.വി.പി.
പ്രിന്‍സിപ്പാള്‍ നീക്കിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു. ഏഴു വര്‍ഷം മുമ്പ് മത തീവ്രവാദികളുടെ കുത്തേറ്റു മരിച്ച എ.ബി.വി.പി പ്രവര്‍ത്തകന്റ അനുസ്മരണ ദിനത്തില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിയാണ് എസ്.എഫ്.ഐ അനുഭാവിയായ പ്രിന്‍സിപ്പാള്‍ നീക്കം ചെയ്തത്. സംഘര്‍ഷമൊഴിവാക്കാനാണ് താന്‍ തന്നെ കൊടിമരം പിഴുതുമാറ്റിയത് എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ന്യായീകരണം. എന്നാല്‍ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങള്‍ നീക്കം ചെയ്തില്ല.

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തി. പ്രിന്‍സിപ്പാളിന്റെ വീട്ടിലേക്ക് എ ബി വി പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇത്തരം തരം താഴ്ന്ന പ്രവൃത്തിയേക്കാള്‍ എസ് എഫ് ഐക്കാരുടെ അടിമയാണെന്ന് സമ്മതിക്കുകയായിരുന്നു ഭേദമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *