മിര്‍സാപൂരില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു പ്രിയങ്ക എത്തിയത്. എന്നാല്‍ ഈ പ്രദേശത്തേക്ക് പ്രിയങ്കയെ പൊലീസ് കടത്തിവിട്ടില്ല. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ യു.പി. പൊലീസ് കരുതല്‍ തടങ്കലിലെടുത്തു.

ബുധനാഴ്ച്ച യു.പിയിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുജ്ജാര്‍, ഗോണ്ട് വിഭാഗക്കാര്‍ക്കിടയിലായിരുന്നു സംഘര്‍ഷം.

Leave a Reply

Your email address will not be published. Required fields are marked *