അസം ഖാന് മാനസിക വൈകൃതമാണെന്ന് സുഷമ സ്വരാജ്

ബി.ജെ.പി വനിതാ എം.പി രമാദേവിക്കെതിരെ സമാജ്‍വാദി പാര്‍ട്ടി എം.പി അസം ഖാന്‍ നടത്തിയ മോശം പ്രസ്താവനക്കെതിരെ വിമര്‍ശവുമായി സുഷമ സ്വരാജ്. അസംഖാന്‍ മാനസിക വൈകൃതമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു. സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണമെന്നും സുഷമ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുത്തലാഖ് ബില്ലിന്‍ മേല്‍ നടന്ന ചര്‍ക്കിടയിലാണ് സഭ നിയന്ത്രിച്ചിരുന്ന രമാദേവിയോട് അസംഖാന്‍ മോശം പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറില്‍ ഇരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസംഖാന്‍ പറഞ്ഞു. സഭയില്‍ ഇങ്ങിനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *