പി.എസ്.സി ചെയർമാന്റെ പങ്ക് കൂടി അന്വേഷിക്കുന്ന തരത്തിൽ പി. എസ്.സി പരീക്ഷ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. സി.ബി.ഐ അന്വേഷണത്തിനായി പ്രക്ഷോഭം നടത്താനും നിയമനടപടിയുടെ സാധ്യത തേടാനും കെ.പി.സി.സി തീരുമാനിച്ചു. പി.എസ്.സിയുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.

മൂന്ന് ഉദ്യോഗാർത്ഥികൾ മാത്രം വിചാരിച്ചാൽ നടത്താൻ കഴിയുന്നതല്ല പരീക്ഷ ക്രമക്കേട്. പി.എസ്.സി ചെയര്‍മാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ സഹായിക്കാതെ തട്ടിപ്പ് നടക്കില്ല. അവരുടെ പങ്ക് പുറത്തുവരണം. തടിപ്പ് പി.എസ്.സി തന്നെ സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത കൂടിയാണ് നഷ്ടപ്പെട്ടത്. അതിനാല്‍ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *