കോഴിക്കോട്: മഴ ശക്തമായി തുടരുന്നതോടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലിലും വെള്ളക്കെട്ടില്‍ വീണും ജില്ലയില്‍ ഏഴുപേര്‍ മരിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 3504 പേരെയാണ് കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. പുഴകളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *