കേരളത്തില്‍ ഇന്നു കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്നു കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ മുതല്‍ മഴയുടെ തീവ്രതയില്‍ കുറവ് വരുമെന്ന് ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു . ഓഗസ്റ്റ് 13-ഓടെ മഴ വീണ്ടും ശക്തിപ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നുണ്ട്. ഈ മാസം ഇതുവരെ കേരളത്തില്‍ 60 ശതമാനം കൂടുതല്‍ മഴയാണ് കിട്ടിയത്. ഈ മാസം ഒന്ന് മുതല്‍ എട്ട് വരെയുള്ള കണക്കാണിത്. ശക്തമായ കാറ്റ് വീശുന്നതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതന്നാണ് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *