കല്യാണ്‍ ജൂവലേഴ്‌സ് നാല് പുതിയ ഷോറൂമുകള്‍ തുറക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലും മധ്യപൂര്‍വദേശത്തുമായി നാല് പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ഇന്ത്യയിലെ പ്രധാനവിപണികളായ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും മധ്യപൂര്‍വദേശത്തെ പ്രമുഖ വിപണികളായ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകള്‍ തുടങ്ങുന്നത്. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആഗോളതലത്തില്‍ ആകെ 141 ഷോറൂമുകളാകും.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ അക്കിനേനി നാഗാര്‍ജുന, പൂജ സാവന്ത് എന്നിവര്‍ ഹൈദരാബാദിലെയും വാഷിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ഷാര്‍ജയിലെയും അബുദാബിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനം ജനപ്രീതിയാര്‍ജ്ജിച്ച സൂപ്പര്‍താരങ്ങളായ മഞ്ജുവാര്യരും പ്രഭു ഗണേശനും നിര്‍വഹിക്കും.

ഇന്ത്യയിലും മധ്യപൂര്‍വദേശത്തുമായി പുതിയ നാല് ഷോറൂമുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ഷോറൂമുകള്‍. ഉത്സവ, വിവാഹ സീസണ്‍ അടുത്തിരിക്കുന്ന സമയത്ത് ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഓഫറുകള്‍ അവതരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *