കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘം ഇന്ന് ശ്രീനഗറിലേക്ക് പോകും. എന്നാല്‍ ശ്രീനഗറിലേക്ക് രാഷ്ട്രീയ നേതാക്കള്‍ വരരുതെന്ന് ജമ്മു കശ്മീര്‍ അധികൃതര്‍ നേതാക്കളോട് ആവശ്യപ്പെട്ടു.അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ജമ്മുകശ്മീര്‍ ജനതയെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് കശ്മീര്‍ പൊതുഭരണ വകുപ്പ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് തടസ്സപ്പെടുത്താന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കരുത്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് മറ്റു ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അത് കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ സഹകരിക്കണമെന്നും അധികൃതര്‍ ട്വിറ്റിറിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *