ന്യൂഡല്‍ഹി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലര വയസ്സുകാരി പട്ടത്തിന്റെ ചില്ല് പൊടി പതിച്ച കയർ കുരുങ്ങി കഴുത്ത് മുറിഞ്ഞ് മരിച്ചു. ഡല്‍ഹിയിലെ കജൗരി ഖാസ് പ്രദേശത്താണ് സംഭവം.സോണിയ വിഹാറില്‍ താമസിക്കുന്ന ഇഷിക എന്ന നാലരവയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ജമുന ബസാറിലെ ഹനുമാന്‍ മന്ദിറിലേക്ക് അച്ചനും അമ്മയ്ക്കും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇഷിക. ബൈക്കിന്റെ മുന്‍ വശത്താണ് ഇഷിക ഇരുന്നിരുന്നത്. പട്ടത്തിന്റെ കയറ് കുരുങ്ങി കഴുത്തിന് സാരമായി മുറിവേറ്റ ഇഷികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാനമായ തരത്തിൽ ആളുകൾ കൊല്ലപ്പെടുന്ന സംഭവം രാജ്യത്ത് തുടര്‍കഥയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *