ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നു. ബിജെപി സഖ്യകക്ഷിയിലേയ്ക്കാണ് ചേരുന്നത്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആര്‍എസ്പി) എന്ന പാര്‍ട്ടിയില്‍ താരം അംഗത്വം എടുക്കും. ആര്‍എസ്പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *