കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറി ജമാല്‍ പിടിയില്‍

തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍. ഇതോടെ ചാവക്കാട് പുന്നയില്‍ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ജൂലൈ 31നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച്‌ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഒളിവില്‍പോയ ജമാല്‍ പൊള്ളാച്ചി, മധുര, തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിച്ചുകഴിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ജമാലിനെ പൊലീസ് പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *