ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പതോളം പേരെ കാണാതായി. ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം.

അപകടത്തിൽ പെട്ട 25 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ രാംപാചോഡവരം സർക്കാർ ആശുപത്രിയിൽ പ്രവപ്പിച്ചിരിക്കുകയാണ്. രണ്ട് എൻ.ഡി.ആർ.എഫ് സംഘമുൾപ്പടെയുള്ള ദ്രുതകർമ്മ സേന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *