മലപ്പുറം ഓമാനൂരിൽ യുവാക്കൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വ്യാജ ആരോപണവുമായി യുവാക്കളെ മർദ്ധിച്ച സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. വിഷയത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

അക്രമണത്തിൽ നേരിട്ട് പങ്കെടുത്ത കണ്ണൻതൊടി ഫൈസൽ, കുന്നുമ്മൽ ദുൽഫുഖർ അലി, മണിപ്പാട്ടിൽ മുഅതസ്ഖാൻ എന്നിവരേയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. വധശ്രമം, കലാപം സൃഷ്ടിക്കൽ , അക്രമണത്തിന് സംഘം ചേരൽ, വാഹനം തകർക്കൽ, വഴി തടസ്സപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ഇവരുടെ മേൽ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയുന്ന നാൽപത് പേർക്കെതിരെയും കേസ് എടുത്ത സാഹചര്യത്തിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.

ഓണ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരന്‍ നുണക്കഥ ചമച്ചത്.നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ യാത്രക്കാരെ കണ്ടെത്തി തിരിച്ചു വരാന്‍ നിര്‍ദ്ദേശിച്ചു. സ്‌റ്റേഷനിലെത്തുന്നതിന് മുന്നേയാണ് നാട്ടുകാര്‍ തടഞ്ഞ് മര്‍ദ്ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *