കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ്. തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.പാലാരിവട്ടം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്നും പലിശ വാങ്ങാതെ ഫയലില്‍ എഴുതാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് രേഖാമൂലം തെളിവുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ, മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു.
2019-09-19
