പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് മേല്‍ കരുക്കു മുറുകുന്നു.  പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുടുക്കുന്നത്. മൂന്നുദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനമെന്നാണ് റിപോർട്ടുകൾ.അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. അശോക് കുമാര്‍ തിരുവനന്തപുരത്തെത്തി വിജിലന്‍സ് എ.ഡി.ജി.പി., ഐ.ജി. എന്നിവരെ വ്യാഴാഴ്ച കണ്ടു.അറസ്റ്റ് അനിവാര്യമാണെന്ന സൂചനയാണ് ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് .അറസ്റ്റ് ആവശ്യമായിവന്നാല്‍ നിയമോപദേശം തേടും. നോട്ടീസ് കൈപ്പാറ്റാതിരിക്കുകയോ കൈപ്പറ്റിയശേഷം ഹാജരാകാതിരിക്കുകയോ ചെയ്താലും കോടതിയുടെ അനുമതിയോടെ അറസ്റ്റിലേക്ക് നീങ്ങിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *