കോട്ടയം: കോട്ടയത്ത് അതി തീവ്ര മിന്നലില്‍ വീട് തകര്‍ന്നു. കോട്ടയത്ത് എരുമേലിയില്‍ കൊട്ടിത്തോട്ടം ചീരംകുളം കുട്ടിയുടെ വീടാണ് ശക്തമായ ഇടിമിന്നലില്‍ തകര്‍ന്നത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ഭിത്തി തുരന്ന് അകത്തു കയറി രണ്ടാമത്തെ ഭിത്തിയും തുരന്നു കയറുകയായിരുന്നു. തുടര്‍ന്ന് സുചിമുറിയിലെ ടൈല്‍സുകള്‍ പൊട്ടിത്തെറിച്ചെങ്കിലും കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകീട്ട് പെയ്ത മഴയോടൊപ്പം വന്ന തീവ്ര ഇടിമിന്നലിലാണ് വീട് തകര്‍ന്നത്. മെയിന്‍ സുച്ചും വയറിങും പൂര്‍ണ്ണമായും തകര്‍ന്നു.സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ ഇടിമിന്നലിന്റെ കനത്ത ജാഗ്രത നിര്‍ദേശവും മുന്നറിയിപ്പും നല്‍കിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *