താരനിബിഡമായിരുന്നു സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹം. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും നവദമ്പതികള്‍ക്ക് ആശംസ നേരാനെത്തി. ആശംസ നേരുക മാത്രമല്ല നവദമ്പതികള്‍ക്കൊപ്പം ആടിപ്പാടുകയും ചെയ്തു താരങ്ങള്‍. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങളൊക്കെ നൃത്തച്ചുവടുകള്‍ വച്ചു.

ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരിക്കൊപ്പമാണ് എത്തിയത്. ഗൗരിയുടെ കൈപിടിച്ചാണ് ഷാരൂഖ് ക്യാമറകള്‍ക്ക് മുന്നിലെത്തിയത്. വിവാഹ വിരുന്ന് നടക്കുന്ന ഹാളിലേക്ക് കടക്കുംവരെ ഷാരൂഖ് ഗൗരിയുടെ കൈവിട്ടില്ല.

ബോളിവുഡിലെ മറ്റൊരു താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി. മകള്‍ ആരാധ്യയെ കൂട്ടാതെയാണ് ദമ്പതികള്‍ എത്തിയത്. വെളള നിറത്തിലുളള വസ്ത്രമായിരുന്നു ഇരുവരും ധരിച്ചിരുന്നത്.

ക്യാമറകള്‍ക്ക് മുന്നിലെത്തിയ ഇരുവരും ഒരുമിച്ച് നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി. ഇരുവരും വിവാഹ സല്‍ക്കാര ഹാളിലേക്ക് പോകുന്നതിനിടെ ഐശ്വര്യയോട് ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് നില്‍ക്കാന്‍ ക്യാമറാമാന്മാര്‍ ആവശ്യപ്പെട്ടു. ഇതുകേട്ടതും അഭിഷേക് അവിടെനിന്നും മാറി ഭാര്യയോട് ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഐശ്വര്യ അതിന് തയ്യാറായില്ല.

അഭിഷേകും കൂടെ വേണമെന്നായിരുന്നു ഐശ്വര്യ ആവശ്യപ്പെട്ടത്. പലതവണ പറഞ്ഞിട്ടും അഭിഷേക് അതിന് തയ്യാറായില്ല. ഒടുവില്‍ ഐശ്വര്യയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നു. ഫോട്ടോ സെഷന്‍ കഴിയുംവരെ അഭിഷേക് കാത്തുനിന്നു. അതുകഴിഞ്ഞെത്തിയ ഐശ്വര്യയുടെ കൈ പിടിച്ചാണ് അഭിഷേക് സല്‍ക്കാര ഹാളിലേക്ക് പോയതെന്നതും ശ്രദ്ധേയമാണ്്.

Leave a Reply

Your email address will not be published. Required fields are marked *